മരങ്ങാട്ടുപിള്ളി : കെ.എം. മാണി ഫൗണ്ടേഷന്റെ ആഭിമുഖ്യത്തില്‍ സമൂഹത്തിലെ വ്യത്യസ്ത മേഖലകളില്‍ മികച്ച സംഭാവന നല്കിയ വ്യക്തികളെ ആദരിച്ചു.
ജീവകാരുണ്യ പ്രവര്‍ത്തകനായ ജെയിംസ് കൊട്ടാരം, പൊതുപ്രവര്ത്തകന് പി.എം ഈപ്പന്, യുവകര്‍ഷക അവാര്‍ഡ് ജേതാവ് കിഷോര്‍ വി. വാലുതൊട്ടിയില്‍, എംജി സര്‍വകലാശാല ബി എ ഇക്കണോമിക്സ് പരീക്ഷയില്‍ ഒന്നാം റാങ്ക് കരസ്ഥമാക്കിയ കീര്‍ത്തന ജി. കള്ളികാട്ട് എന്നിവരെയാണ് ആദരിച്ചത്.
ജോസ് കെ. മാണി എംപി പ്രമുഖ വ്യക്തികളെ ആദരിച്ചു. ദേവപ്രസാദ് രചിച്ച കെ.എം. മാണി രാഷ്ട്രീയത്തിലെ കരുണ എന്നപുസ്തകത്തെക്കുറിച്ച് ഡോ. കുര്യാസ് കുമ്പിളക്കുഴി പ്രഭാഷണം നടത്തി.
ഡോ. കുര്യാസ് കുമ്പളക്കുഴി, ജോര്‍ജ് കുളങ്ങര, എസ്.പി നമ്പൂതിരി, സന്തോഷ് മരിയസദനം, എം.എം. തോമസ്, ജയിംസ് കൊട്ടാരം എന്നിവര്‍ പ്രസംഗിച്ചു.